Friday, June 5, 2026
Latest:
World

ഗോവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി: 20 പേര്‍ പൊലീസ് കസ്റ്റഡിയില്‍

Spread the love

ഗോവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും കേസില്‍ ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്നും എസ്.പി. സുനിത സാവന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയാണ് അഞ്ചുവയസുകാരിയെ വാസ്‌കോഡ ഗാമയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.