Friday, June 5, 2026
Latest:
Uncategorized

‘മക്കള്‍ മേടൈ’; അണ്ണാമലൈക്ക് പിന്നാലെ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത

Spread the love

കെ അണ്ണാമലൈയ്ക്ക് പിന്നാലെ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത. മക്കള്‍ മേടൈ എന്ന പേരിലാണ് പ്ലാറ്റ്‌ഫോം. ആര്‍ക്കും മൂവ്‌മെന്റിന്റെ ഭാഗമാകാമെന്ന് ലത രജിനികാന്ത് പറഞ്ഞു. കെ അണ്ണാമലൈ, പുതിയ സംഘടന പ്രഖ്യാപനത്തിനിടെ രജിനികാന്തിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലത രജിനികാന്ത് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

 

 

രജനീകാന്തുമായുള്ള ബന്ധത്തെ കുറിച്ച് ഇന്ന് അണ്ണാമലൈ തന്റെ സോഷ്യല്‍ മൂവ്‌മെന്റുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. രജനീകാന്തിന്റെ ആശിര്‍വാദത്തോടെയായിരുന്നു താന്‍ ബിജെപിയിലേക്ക് എത്തിയതെന്നതുള്‍പ്പടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അണ്ണാമലൈ തുടങ്ങിയ മൂവ്‌മെന്റിന്റെ ഭാഗമല്ല രജനീകാന്ത് എന്ന സൂചനയാണ് പുതിയ നീക്കത്തിലൂടെ നല്‍കുന്നത്.തമിഴ്‌നാട്ടിലെ സാധാരണക്കാരന് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് അണ്ണാമലൈ പറയുന്നത്. ബിജെപിയില്‍ നില്‍ക്കുമ്പോള്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. 2025 ഡിസംബര്‍ നാലിന് രാജിവെയ്ക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, കേന്ദ്രനേതൃത്വം അനുവദിച്ചില്ല. അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടര്‍ന്നത്. തമിഴ് നാട്ടില്‍ ബിജെപി തനിച്ച് നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. പലതവണ കേന്ദ്രനേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ അംഗീകരിയ്ക്കപ്പെട്ടില്ലെന്നും കെ അണ്ണാമലൈ പറഞ്ഞു.

2020ല്‍ ആരംഭിച്ച വി ദ ലീഡര്‍ എന്ന സമൂഹമാധ്യമ കൂട്ടായ്മയാണ് സംഘടനാ പ്രവര്‍ത്തനത്തിനായി ഇപ്പോള്‍ ഉപയോഗിക്കുക. ഇതിന് കീഴില്‍ ദി മൂവ്‌മെന്റ് ബിലോങ്‌സ് ടു ദി പീപ്പിള്‍ എന്ന പേജാണ് സംഘടനയില്‍ ചേരാനുള്ള ലിങ്കായി നല്‍കിയിട്ടുള്ളത്. ആദ്യമണിക്കൂറുകളില്‍ തന്നെ അഞ്ച് ലക്ഷത്തില്‍ അധികം പേര്‍ സംഘടനില്‍ അംഗങ്ങളായി.