Kerala

KSRTCയിൽ പരിഷ്‌കരണ നടപടികൾ തുടങ്ങി; സ്പെയർ പാർട്സ് വാങ്ങലിന് നിയന്ത്രണം

Spread the love

KSRTCയിൽ പരിഷ്‌കരണ നടപടികൾ തുടങ്ങി. സ്പെയർ പാർട്സ് വാങ്ങലിന് നിയന്ത്രണം. ദീർഘകാല കരാറുകൾ പുനഃപരിശോധിക്കും. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

മൂന്ന് മാസം വരെയുള്ള ആവശ്യ ഘടകങ്ങൾ മാത്രം വാങ്ങാൻ നിർദേശം. സ്പെയർ പാർട്സ് വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രീകൃത സോഫ്റ്റ് വെയർ സജ്ജീകരിക്കും. ഡിപ്പോകളിലെ വരവ് ചിലവ് കണക്കുകൾ ചീഫ് ഓഫീസിൽ അറിയിക്കാൻ പ്രത്യേക സംവിധാനം. വിരമിക്കുന്ന മിനിസ്റ്റിരിയൽ സ്റ്റാഫുകൾക്ക് പകരം പുതിയ നിയമനം ഉണ്ടാകില്ല.

ഒരാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് നല്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ജീവനക്കാർക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ഉറപ്പാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന് പിന്നാലെ ഇന്നലെ മാളകത്തെ വീട്ടിലും യോഗം ചേർന്നിരുന്നു.

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രിയായതിന് പിന്നാലെ കെ ബി ഗണേഷ്കുമാര്‍ പറഞ്ഞിരുന്നു. തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രി.