Wednesday, June 3, 2026
Latest:
Kerala

പാലക്കാട് ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ ബൈക്ക്‌ വീണ് 65കാരന് ദാരുണാന്ത്യം

Spread the love

പാലക്കാട് ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ ബൈക്ക്‌ വീണ് 65കാരന് ദാരുണാന്ത്യം. വടക്കന്തറ സ്വദേശി സുധാകരനാണ് മരിച്ചത്,മൂന്ന് മാസമായി പ്രദേശവാസികൾ മൂടാൻ ആവശ്യപ്പെടുന്ന കുഴിയിലാണ് സുധാരൻ വീണത്

ഇന്നലെ വൈകീട്ട് ആറ് മുപ്പതോടെയാണ് സുധാകരൻ കുഴിയിൽ വീണത്,പറക്കുന്നത്ത് വിക്ടോറിയ കോളേജ് ഗ്രൗണ്ടിന് സമീപത്ത് മാസങ്ങൾക്ക് മുൻപ് ജനഅതോറിറ്റി എടുത്ത കുഴിയിലേക്ക് ബൈക്ക് വീഴുകയായിരുന്നു,തെറിച്ചുവീണ സുധാകരന്റെ തലക്കാണ് പരിക്കേറ്റത്,ഉടനെ ജില്ലാ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് മാസത്തോളമായി മൂടാൻ ജനങ്ങൾ ആവശ്യപ്പെടുന്ന കുഴിയിലാണ് സുധാകരൻ വീണത്,മഴ കൂടി പെയ്തതോടെ കുഴിയുടെ ആഴം വീണ്ടും കൂടി.