Monday, December 2, 2024
Latest:
Kerala

ഡല്‍ഹി ബിജെപി ആസ്ഥാനത്ത് തീപിടുത്തം; തീയണയ്ക്കാന്‍ ഊര്‍ജിതശ്രമം

Spread the love

ഡല്‍ഹി ബിജെപി ആസ്ഥാനത്ത് തീപിടുത്തം. ബിജെപി സംസ്ഥാന സമിതി ഓഫിസിലാണ് തീപിടുത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പണ്ഡിറ്റ് പന്ത്മാര്‍ഗിലുള്ള ബിജെപി ഓഫിസിലാണ് വൈകീട്ട് 4.25ഓടെ തീപിടുത്തമുണ്ടായത്. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമാക്കാനാകുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നും പൊലീസ് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.