Friday, December 13, 2024
Latest:
Saudi Arabia

ജോബി ടി ജോർജ് അന്തരിച്ചു

Spread the love

മലയാള നാടക നടൻ ജോബി ടി ജോർജ് സൗദിയിലെ ദമ്മാമിൽ അന്തരിച്ചു. കൊല്ലം തിരുത്തിക്കര സ്വദേശിയാണ്. അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു .ദമ്മാം സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

22 വർഷമായി ദമാമിലെ സ്വകാര്യകമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു ജോബി. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ദമ്മാമിലുണ്ട്. നാടക കലാകാരനായ ജോബി ദമ്മാം നാടക വേദിയുടെ സജീവ പ്രവർത്തകൻ കൂടിയാണ്.