Kerala

കുറഞ്ഞ ചിലവിൽ പൊന്മുടി, വാഗമൺ, മൂന്നാർ, വയനാട് യാത്ര; ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി

Spread the love

ക്രിസ്മസ് – പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂർണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ . ‘ജംഗിൾ ബെൽസ്’ എന്ന പേരിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കുന്നതെന്ന് KSRTC ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.

ഈ മാസം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്കാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ട്രിപ്പുകൾ സംഘടിപ്പിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത് നിങ്ങൾക്ക് ഈ യാത്രയുടെ ഭാഗമാകാൻ കഴിയും.

ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യം നിറഞ്ഞ ഉല്ലാസ യാത്രകളാണ് ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്നത്. ‘ജംഗിൾ ബെൽസ്’ എന്ന പേരിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ.