Kerala

നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഐഎം ഈ തെരഞ്ഞെടുപ്പിൽ നടത്തിയത് : ടി.സിദ്ദീഖ്

Spread the love

നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഐഎം ഈ തെരഞ്ഞെടുപ്പിൽ നടത്തിയതെന്ന് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ്. വടകര, കോഴിക്കോട് മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇതിന് തെളിവാണെന്നും ടി.സിദ്ദീഖ് വ്യക്തമാക്കി.

സൈബർ ബോംബും വർഗീയ ബോംബും നിർമ്മിക്കുന്ന സമയത്ത് സിപിഐഎമ്മിന്റെ കൈയിൽ നിന്നാണ് പൊട്ടിയത്. നാലു വോട്ടിനായി എന്തും കാണിക്കുന്ന സമീപനം സിപിഐഎം ചെയ്യുന്നുവെന്നും അതിന് നേതൃത്വം ഒത്താശ നൽകുന്നത് രാഷ്ട്രീയ അന്തരീഷം മലീമസമാക്കുന്നുവെന്നും ടി.സിദ്ദീഖ് വ്യക്തമാക്കി. സിപിഐഎമ്മിന്റെ ഇരവാദം ലജ്ജാകരമാണെന്നും കമ്യൂണിസ്റ്റ് പാർട്ടി തികഞ്ഞ വർഗീയ പാർട്ടിയായി മാറിയെന്നും ടി.സിദ്ദീഖ് ചൂണ്ടിക്കാട്ടി.

സൈബർ ബോംബിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് ശ്രമിക്കാത്തത് ഉറവിടം സിപിഐഎം ആയതിനാലാണെന്ന് ടി സിദ്ദിഖ് പറഞ്ഞു. പൊലീസിന്റെ കൈയ്യും കാലും സമ്പൂർണമായി ബന്ധിച്ചിരിക്കുകയാണെന്നും ടി.സിദ്ദീഖ് കുറ്റപ്പെടുത്തി.