നട്ടെല്ലുള്ള ഏത് മകനും പറയുന്നതേ ചന്തുവും പറഞ്ഞുള്ളൂ, അതിനെ വരെ അധിക്ഷേപിക്കുന്ന കമന്റുകളുണ്ട്, ഇത്രയും അധപതിച്ച് പോയോ നമ്മുടെ യുവതലമുറ? :മല്ലിക സുകുമാരന്‍
നടന്‍ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നയിടത്തേക്ക് യൂട്യൂബേഴ്‌സ് തള്ളിക്കയറിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മല്ലിക സുകുമാരന്‍. അന്തരിച്ച നടന് ആദരം നല്‍കുന്നതിനായി പൊലീസിന് തോക്കുയര്‍ത്താന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു അവിടെയെന്ന് മല്ലികാ സുകുമാരന്‍ പറഞ്ഞു. സലിം കുമാറിന്റെ കുടുംബത്തിന് പോലും നില്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ തള്ളിക്കയറുകയാണ് പലരും മൊബൈല്‍ ക്യാമറകളുമായി. ഇത് അന്തരിച്ച നടനോടുള്ള ആദരവ് കൊണ്ടാണെന്ന് കരുുംതുന്നില്ല. എങ്ങനെയെങ്കിലും കണ്ടന്റ് ഉണ്ടാക്കണമെന്നാണ് അവര്‍ വിചാരിക്കുന്നത്. ഒടുവില്‍ നട്ടെല്ലുള്ള ഏത് മകനും പ്രതികരിക്കുന്നത് പോലെ ചന്തുവും പ്രതികരിച്ചു. അതിന് വരെ വല്ലാത്ത അധിക്ഷേപ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍. നമ്മുടെ യുവതലമുറ ഇത്രമാത്രം അധപതിച്ചുപോയോ എന്നും മല്ലിക സുകുമാരന്‍ ചോദിച്ചു. (mallika sukumaran on chanthu salim kumar online media controversy)സലിം കുമാറിന്റെ കുടുംബം അനുഭവിച്ച വേദന താനും ഒരിക്കല്‍ അനുഭവിച്ചതാണെന്ന് മല്ലികാ സുകുമാന്‍ പറഞ്ഞു. ‘സുകുവേട്ടന്‍ മരിച്ച് ഭൗതിക ശരീരം കലാഭാവന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയിരുന്നു. ആ സമയത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ കാണാനെത്തി. അവരുടെ ആരാധകര്‍ അവരുടെ പേര് വിളിച്ചും മറ്റും ബഹളം വയ്ക്കുകയും ആര്‍പ്പുവിളിക്കുകയുമാണ്. അന്ന് ഇളയ മകന്‍ പൃഥ്വിരാജ് പത്താം ക്ലാസില്‍ പഠിക്കുകയാണ്. എന്തിനാണമ്മേ അവര്‍ ബഹളം വയ്ക്കുന്നത്? ഇതിനായിരുന്നെങ്കില്‍ അച്ഛനെ ഇങ്ങോട്ട് കൊണ്ടുവരണമായിരുന്നോ എന്നാണ് അവര്‍ ചോദിച്ചത്. അച്ഛനോടുള്ള ദേഷ്യം കൊണ്ടല്ല മോനേ അവിടെ ബഹളം ഉണ്ടായതെന്ന് അന്നത്തെ ആ 15 വയസുകാരനെ പറഞ്ഞ് മനസിലാക്കാന്‍ എനിക്ക് ആഴ്ചകളെടുത്തു. മല്ലിക സുകുമാരന്‍ പറഞ്ഞു.ഇത്തരം ഓണ്‍ലൈന്‍ മീഡിയകളുടെ പ്രവൃത്തികള്‍ക്കെതിരെ മുഖ്യധാരാ മാധ്യമങ്ങള്‍ ശക്തമായി രംഗത്തുവരണമെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം താന്‍ കണ്ട കാഴ്ചകള്‍ വേദനിപ്പിക്കുന്നതാണെന്നും അതൊന്നും ഒരിക്കലും മറക്കാനോ പൊറുക്കാനോ സാധിക്കാത്തതാണെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
