Uncategorized

എ എ റഹീം എംപിയെയും ഭാര്യയെയും സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസ്; ആലപ്പുഴ സ്വദേശി അറസ്റ്റിൽ, കോൺഗ്രസ്‌ പ്രവർത്തകനെന്ന് പൊലീസ്

Spread the love

 

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനെയും ഭാര്യയെയും സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസ്, ആലപ്പുഴ സ്വദേശി അറസ്റ്റിൽ. സജിമോനാണ് പൊലീസ് പിടിയിലായത്. വിദേശത്തായിരുന്ന ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു.

സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെയുള്ള കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നു. റഹീമിന്റേയും ഭാര്യയുടേയും ചിത്രങ്ങള്‍ സഹിതമായിരുന്നു സജിമോന്റെ പോസ്റ്റ്. സജിമോൻ കോൺഗ്രസ്‌ പ്രവർത്തകനെന്ന് പൊലീസ് വ്യക്തമാക്കി. സ്റ്റേഷൻ ജാമ്യം നൽകി ഇയാളെ വിട്ടയച്ചു. സ്ത്രീത്വത്തെ അപമാനിച്ചതടക്കം വകുപ്പുകളാണ് മെഡിക്കൽ കോളജ് പൊലീസ് ചുമത്തിയത്. റഹീമിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സഹിതമായിരുന്നു സജിമോന്റെ സാമൂഹികമാധ്യമ പോസ്റ്റ്.