Tuesday, June 2, 2026
Latest:
Uncategorized

കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം: ജംഷഡ്പൂർ എഫ് സി യെ തോൽപ്പിച്ചു

Spread the love

 

 

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. എതിരില്ലാത്ത രണ്ടു ഗോളിന് ജംഷഡ്പൂർ എഫ് സി യെ തോൽപ്പിച്ചു. മലയാളി താരങ്ങളായ നിഹാൽ സുധീഷും വിപിൻ മനോഹരനും ആദ്യപകുതിയിൽ നേടിയ ഗോളുകളിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ജയം, കൊമ്പൻമാരുടെ സീസണിലെ ആദ്യ ഹോം ഗ്രൗണ്ട് ജയം കൂടിയാണിത്.

 

 

ജയത്തോടെ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് ഉയർന്നു. 10 മത്സരങ്ങളിൽ രണ്ടു വീതം ജയവും സമനിലയും 6 തോൽവിയുമോടെ 8 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോൽവി ഒഴിവാക്കിയതിന്റെ ആശ്വാസത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഹോംമാച്ചിന് ഇറങ്ങിയിരുന്നത്. ബെംഗളൂരു എഫ്സിക്കെതിരെ അവരുടെ നാട്ടിൽ ചരിത്ര ജയം നേടിയപ്പോൾ കഴിഞ്ഞ കളിയിൽ കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരം സമനിലയിലായിരുന്നു അവസാനിപ്പിച്ചത്.