സലിംകുമാർ അവസാനമായി അഭിനയിച്ച ഹ്രസ്വചിത്രം: മോട്ടർ വാഹന വകുപ്പിന്റെ ‘ഡ്രൈവർ’ പുറത്തിറങ്ങി
കളമശേരി ∙ പൊതുജനങ്ങളെ റോഡിലെ അപകടങ്ങളിൽ നിന്നു രക്ഷിക്കുന്നതിനും റോഡ് സുരക്ഷയെക്കുറിച്ചു ബോധവൽക്കരണം നടത്തുന്നതിനും മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച ‘ഡ്രൈവർ’ ഹ്രസ്വ ചിത്രം പുറത്തിറക്കി. അന്തരിച്ച നടൻ സലിംകുമാർ അവസാനമായി അഭിനയിച്ച ഹ്രസ്വചിത്രം ഒരു ഡ്രൈവർ എങ്ങനെ ആയിരിക്കണം, എങ്ങനെ ആവരുത് എന്ന സന്ദേശമാണ് പങ്കുവയ്ക്കുന്നത്. അമിത വേഗം, മദ്യപാനം, മൊബൈൽ ഫോണിന്റെ ഉപയോഗം, ലഹരിമരുന്ന് ഉപയോഗം എന്നിവ ഡ്രൈവിങ് സമയത്ത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും പാലിക്കേണ്ട റോഡ് സുരക്ഷാ മര്യാദകളും പങ്കുവയ്ക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചതു കലന്തൻ ബഷീറാണ്. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സജി പ്രസാദ് ചിത്രം പുറത്തിറക്കി.
