National

സുഹൃത്തിനെ രാത്രി ഫോണിൽ വിളിച്ചതിന് പത്താം ക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Spread the love

ലഖ്നൗ : സുഹൃത്തുമായി ഫോണിൽ സംസാരിച്ചതിന് പത്താം ക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി. ലഖ്നൗവിലെ ഗുഡംബ പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. ആൾകുട്ടിയുമായി ഫോണിൽ സംസാരിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് പിതാവ് മകളെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതി മേസ്നിയെ (40) പൊലീസ് ചൊവ്വാഴ്ച പുലർച്ചയോടെ പിടികൂടി.

ഷാളുകൊണ്ട് കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നും പിന്നീട് മൂർച്ചയുള്ള ആയുധം വെച്ച് കുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച ആയുധങ്ങളും വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.

സഹോദരി രാത്രി സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നത് പിതാവ് കണ്ടെന്നും തുടർന്നാണ് കൊലപാതകം നടന്നതെന്നും സഹോദരങ്ങൾ പൊലീസിന് മൊഴി നൽകി. കൊലപാതക സമയം കുട്ടികളുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല.