National

ഇനി അക്ബറും സീതയുമില്ല; പകരം സൂരജും തനായയും: ബംഗാളിലെ സിംഹങ്ങളുടെ പേര് മാറ്റി

Spread the love

ബംഗാൾ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ വിവാദ പേര് മാറ്റി. അക്ബർ, സീത എന്നീ പേരുകൾ മാറ്റി സൂരജ്, തനായ എന്നീ പേരുകളാണ് സിംഹങ്ങൾക്ക് നൽകിയിരിക്കുന്നത്. ഹിന്ദുത്വവാദികളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് പേരു മാറ്റം. കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാൾ സർക്കാർ പേരുകൾ കൈമാറി

കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകരിച്ചാൽ അക്ബർ സിംഹം ഇനി മുതൽ സൂരജ് എന്നും സീത തനായ എന്നും അറിയപ്പെടും. ഈ സിംഹങ്ങൾ ജന്മം നൽകുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക

അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകൾ രംഗത്തുവന്നിരുന്നു. തുടർന്ന് കേസ് ഹൈക്കോടതിയിലുമെത്തി. സിംഹങ്ങൾക്ക് അക്ബർ, സീത എന്നീ പേരിട്ടത് ശരിയായില്ലെന്ന് കോടതിയും പറഞ്ഞിരുന്നു.