National

രാജസ്ഥാനില്‍ പൊരിഞ്ഞ പോരാട്ടം; ലീഡുയർത്തി ബിജെപി, ആഘോഷം തുടങ്ങി

Spread the love

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അശോക് ഗെലോട്ട് പറയുമ്പോള്‍ 100 കടന്നിരിക്കുകയാണ് ബിജെപി.
കോണ്‍ഗ്രസ് 93 ഇടത്തും സിപിഐഎം രണ്ടിടത്തും മറ്റുള്ളവര്‍ 12 ഇടത്തും മുന്നേറുന്നു. ബിജെപി ലീഡുയര്‍ത്തിയതോടെ ബിജെപി ഓഫീസിൽ ഉത്സവാന്തരീക്ഷമാണ്. ആഘോഷങ്ങൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു.

2018 മുതല്‍ അശോക് ഗെലോട്ട് സര്‍ക്കാരാണ് ഭരിക്കുന്നത്. ഗെലോട്ടിന് പുറമെ വസുന്ധര രാജെസിന്ധ്യെ, സച്ചിന്‍ പൈലറ്റ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ബാബ ബാലക്നാഥ് യോഗി, വിശ്വേന്ദ്ര സിങ്, സിപി ജോഷി, രാജേന്ദ്ര റാത്തോ‍ഡ്, തുടങ്ങിയവരാണ് രാജസ്ഥാനില്‍ ജനവിധി കാത്തിരിക്കുന്നവരില്‍ പ്രമുഖര്‍.

അതേസമയം കടുത്ത ആത്മവിശ്വാസത്തിൽ തന്നെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് മൂന്ന് കാരണങ്ങൾ നിരത്തിയാണ് ഗെഹ്ലോട്ട് വാദിക്കുന്നത്. അതിലൊന്ന് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നതാണ്. രണ്ടാമത്തെ കാരണമായി ഉയർത്തിക്കാട്ടുന്നത്, രാജസ്ഥാനിൽ മുഖ്യമന്ത്രിക്കെതിരായി ആരോപണങ്ങൾ ഒന്നും ഇല്ലെന്നുള്ളതാണ്. ഒപ്പം കോൺഗ്രസ് സർക്കാരിനെ ലക്ഷ്യം വച്ച് ബിജെപിയും നരേന്ദ്ര മോദിയും നടത്തിയ നീച പ്രവർച്ചനങ്ങളും ദുഷ് പ്രചാരണങ്ങളും ജനങ്ങൾ മുഖവിലയ്‌ക്കെടുത്തില്ലെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടുന്നു.