National

രാജ്യത്ത് മാവോയിസ്റ്റ് ഭീകരത ഉന്മൂലനത്തിന്റെ വക്കിൽ; അമിത് ഷാ

Spread the love

മാവോയിസ്റ്റ് ഭീകരതയെ പൂർണമായും തുടച്ചുനീക്കുന്നതിന്റെ വക്കിലാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 10 വർഷത്തിനിടെ മാവോയിസ്റ്റ് അക്രമങ്ങളിൽ 52 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ വിജയിക്കാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അർദ്ധസൈനിക സേനയുടെ 59-ാമത് റൈസിംഗ് ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. കഴിഞ്ഞ 10 വർഷത്തിനിടെ മാവോയിസ്റ്റ് അക്രമസംഭവങ്ങൾ 52 ശതമാനമായി കുറഞ്ഞു. മരണസംഖ്യ 70 ശതമാനമാണെന്നും മാവോയിസ്റ്റ് ബാധിത ജില്ലകളുടെ എണ്ണം 96 ൽ നിന്ന് 45 ആയി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ മാവോയിസ്റ്റ് തീവ്രവാദം അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ. ജാർഖണ്ഡ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് ഭീകരത തുടച്ചുനീക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ഉന്മൂലനത്തിൻ്റെ വക്കിലാണ് അവ ഇപ്പോൾ. ഈ യുദ്ധത്തിൽ കേന്ദ്ര സർക്കാർ വിജയിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.