Kerala

‘രാമക്ഷേത്ര ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ അജണ്ട’; ഒരു അജണ്ടയിലും വീഴരുതെന്ന് മുസ്‌ലിം ലീഗ്

Spread the love

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി പി.എം.എ.സലാം. രാമക്ഷേത്രമെന്നല്ല, ബി.ജെ.പിയുടെ ഒരു അജണ്ടയിലും വീഴരുതെന്നാണ് ലീഗ് നിലപാടെന്നും പി.എം.എ സലാം പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ക്ഷണം ലഭിച്ചവരോട് ചോദിക്കണമെന്ന് പിഎംഎ സലാം പറഞ്ഞു.

ബിജെപി എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുന്നിലും ഓരോ കെണികൾ ഉണ്ടാക്കാറുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പും വർ​ഗീയ കലാപമുണ്ടാക്കലായിരുന്നു നേരത്തെ പണി. ഇപ്പോഴും വർ​ഗീയ വികാരങ്ങൾ ചൂഷണം ചെയ്യലാണ് അവരുടെ നയം. ബിജെപിയുടെ ഒരജണ്ടയിലും വീണ് കൊടുക്കരുതെന്നാണ് നിലപാട്. ഇതിൽ മാത്രമല്ല, ഒന്നിലും വീഴരുതെന്നും പിഎംഎ സലാം പറഞ്ഞു.

സിപിഐഎമ്മിന്റെ നിലപാടിനെ കുറിച്ച് സിപിഐഎമ്മിനോട് ചോദിക്കണം. കോൺ​ഗ്രസിന്റെ മറുപടിയെകുറിച്ച് അവരോടും ചോദിക്കുക. ഞങ്ങളുടെ മറുപടിയാണ് ഞാൻ പറഞ്ഞത്, അതായത് മുസ്ലിംലീ​ഗിന്റേതെന്നും സലാം പ്രതികരിച്ചു.