Kerala

ഒറ്റയടിക്ക് കേരളത്തിൽ കൂടിയ ചൂടിൻ്റെ കണക്ക് അമ്പരപ്പിക്കും, വരും ദിവസങ്ങളിലും വിയർക്കും

Spread the love

തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്ന് ഉച്ചയോടെ കേരളത്തിലെ താപനില വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കാലവർഷം ദുർബലമായതിന് പിന്നാലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസാണ് കൂടിയത്. സംസ്ഥാനത്തെ ശരാശരി പകൽ താപനില 27 – 28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32 – 33 ഡിഗ്രി സെൽഷ്യസിലേക്കാണ് ഉയർന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് സൂചന. കാലവർഷം പൂർണമായും പിൻവാങ്ങുന്നതാണ് സംസ്ഥാനത്തടക്കം ചൂട് കൂടാൻ കാരണം.