Thursday, April 23, 2026
Latest:
Kerala

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

Spread the love

മലപ്പുറം: പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. രണ്ട് പേരെ കാണാതായിട്ടുണ്ട്.

പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂര്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായി നേവിയും കോസ്റ്റുഗാർഡും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നു.