Kerala

തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം, 8 പേർ ആശുപത്രിയിൽ

Spread the love

തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് 8 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ചിന്നക്കനാൽ പാപ്പാത്തിച്ചോലയിലാണ് സംഭവം. അപകട സമയത്ത് 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

അപകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോട്ടത്തിലെ ജോലിക്കായി സൂര്യനെല്ലിയിൽ നിന്നും പുറപ്പെട്ട തൊഴിലാളികളുടെ ജീപ്പാണ് അപകടത്തിൽപെട്ടത്.