Kerala

സ്വവർഗരതിയെ ജനിതകമായി അവതരിപ്പിക്കുന്നു; എൻഎസ്എസിനെതിരെ നാസർ ഫൈസി കൂടത്തായി

Spread the love

എൻഎസ്എസിനെതിരെ വിമർശനവുമായി നാസർ ഫൈസി കൂടത്തായി. എൻഎസ്എസ് ക്യാമ്പിലെ കുട്ടികളെ പഠിപ്പിക്കുന്നത് വിവാദമായ പാഠഭാഗമെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. സ്വവർഗരതിയെ ജനിതകമായി അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

അധ്യാപകർക്ക് സർക്കാർ നൽകിയ ഗൈഡും മോഡ്യൂളും അത്യന്തം അപകടകരമെന്നും അദ്ദേഹം വിമർശിച്ചു. സ്വവർഗ രതി ജനിതമാണെന്ന് സമർത്ഥിക്കുന്നത് രാഷ്ട്രീയ അജണ്ടയെന്നും അദ്ദേഹം പ്രതികരിച്ചു.

നേരത്തെ ഇടതുപക്ഷ സംഘടനകള്‍ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന ആരോപണവുമായി നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു. ഈ വിഷയം നേരത്തെ തന്നെ പറയേണ്ടതായിരുന്നു.

സിപിഎം മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇസ്ലാം മതം മിശ്ര വിവാഹത്ത അംഗീകരിക്കുന്നുമില്ല. അതിന് അനൂകുലമായ ഇടപെടലുകള്‍ പലഭാഗത്ത് നിന്നും ഉണ്ടായ കൂട്ടത്തില്‍ ഇടതുപക്ഷ സംഘടനകളും അതിന്റെ ഭാഗമായി എന്നുള്ളതുകൊണ്ടാണ് പ്രതികരിച്ചത്.

സംഘപരിവാർ സംഘടനകളുടെ ഇത്തരം പ്രവണതകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണം ഉണ്ടായിട്ടുണ്ട്. ആർ എസ് എസ് പോലുള്ള സംഘടനകളാണ് നേരത്തെ ഇത്തരം പരിപാടികള്‍ നടത്തിയതെങ്കില്‍ മതനിരപേക്ഷ സംഘടനകള്‍ ഈ വിഷയത്തില്‍ ഇടപെടുന്നത് ആശ്വാസകരമല്ല. വിവാഹം അടക്കമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ സംഘടനകള്‍ ഇടപെടാന്‍ പാടില്ലെന്നും നാസർ ഫൈസി പ്രതികരിച്ചിരുന്നു.