Kerala

അടക്ക മോഷ്ടിച്ചെന്ന് ആരോപണം; പാലക്കാട് മാനസികവെല്ലുവിളി നേരിടുന്നയാൾക്ക് ക്രൂരമർദ്ദനം

Spread the love

പാലക്കാട്‌ ശ്രീകൃഷ്ണപുരത്ത് അടക്ക മോഷ്ടിച്ചു എന്ന് ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്നയാൾക്ക് ക്രൂരമർദ്ദനം. ശ്രീകൃഷ്ണപുരം സ്വദേശി മുരളീധരനെയാണ് ക്രൂരമായി മർദിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാർ ആണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.