National

മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ അട്ടിമറി; ആരോപണവുമായി പിസിസി അധ്യക്ഷൻ കമൽനാഥ്

Spread the love

മധ്യപ്രദേശിലെ വൻപരാജയത്തിന് പിന്നാലെ തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടെന്ന് ആരോപണവുമായി പിസിസി അധ്യക്ഷൻ കമൽനാഥ്. വിഷയം വിശദമായി പരിശോധിക്കുമെന്നും കമൽനാഥ്. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തന്നെ മുഖ്യമന്ത്രി ആകും. ഛത്തീസ്ഗഡിൽ കേന്ദ്ര മന്ത്രി രേണുക സിങ് മുഖ്യമന്ത്രി ആകുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് ബിജെപി വൃത്തങ്ങൾ.

മധ്യപ്രദേശിലെ കനത്ത പരാജയം സംബന്ധിച്ച് കോൺഗ്രസ്, പ്രാഥമിക പരിശോധനകൾ ആരംഭിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായെന്ന ആരോപണ വുമായി പി സി സി അധ്യക്ഷൻ കമൽനാഥ് രംഗത്ത് വന്നത്. ജയിച്ചവരും തോറ്റവരും ആയ സ്ഥാനാർത്ഥികളുമായി താൻ ചർച്ച നടത്തിയെന്നും, ചിലർക്ക് സ്വന്തം ഗ്രാമത്തിൽ പോലും 50 വോട്ടുകൾ മാത്രമാണ് ലഭിച്ചത് എന്നതും, ഒരു ബൂത്തിൽ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞില്ല എന്നുള്ളതും അസ്വാഭാവികമാണെന്ന് കമൽനാഥ് പ്രതികരിച്ചു.

ജയത്തിന് പശ്ചാത്തലം ഒരുക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് സർവേകൾ നടത്തുന്നതെന്നുമാണ് ആരോപണം. മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് , ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള പേരുകൾ ബിജെപി ദേശീയ നേതൃത്വം പരിഗണിച്ചെങ്കിലും അവസാന ഘട്ടത്തിൽ ശിവരാജ് സിങ് ചൗഹാന്റെ പേര് മാത്രമാണ് പരിഗണനയിൽ ഉള്ളത്. ഛത്തീസ്‌ ഗഡിൽ, കേന്ദ്രമന്ത്രി രേണുക സിങ്ങിനെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതായും സൂചനയുണ്ട്. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് എന്നതാണ് രേണുക സിംഗിന്റെ പേരിലേക്ക് എത്താൻ കാരണമാണ്.

ഇരുവരുടെയും പേരുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിൽനിന്നും ലഭിക്കുന്ന സൂചന.