National

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത് താമരച്ചിഹ്നവും മോദിയുടെ ചിത്രവുമുള്ള പേന; ഗുജറാത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകി കോൺഗ്രസ്

Spread the love

ഗുജറാത്തിൽ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകി കോൺഗ്രസ്. തെരഞ്ഞെടുപ്പിനിടെയുണ്ടായ പെരുമാറ്റച്ചട്ടമെന്ന് ചൂണ്ടിക്കാട്ടി 19 പരാതികളാണ് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റും എംപിയുമായ ശക്തിസിംഗ് ഗോഹിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്.

സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളിലുള്ള ഉദ്യോഗസ്ഥർ താമരച്ചിഹ്നവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവുമുള്ള പേനകൾ ഉപയോഗിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. താൻ വോട്ട് ചെയ്യാനെത്തിയപ്പോൾ നേരിട്ട് കണ്ടതാണെന്ന് ഇതെന്നും ശക്തിസിംഗ് ഗോഹിൽ പറയുന്നു. തെരഞ്ഞെടുപ്പ് ചിഹ്നവുമായി പോളിംഗ് ബൂത്തിനുള്ളിലിരിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷേ, സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും ബിജെപിയുടെ ബൂത്ത് റെപ്രസെൻ്റേറ്റിവുകൾ താമരച്ചിഹ്നവും ബിജെപി നേതാവിൻ്റെ ചിത്രവുമുള്ള പേന ഉപയോഗിക്കുന്നു. ഭരണപാർട്ടി പണവും അധികാരവുമുപയോഗിച്ച് വോട്ട് പിടിക്കാൻ ശ്രമിക്കുന്നു എന്നും ശക്തിസിംഗ് ഗോഹിൽ ആരോപിച്ചു.