National

കൽക്കരി അഴിമതി കേസ്: ബംഗാളിൽ സിബിഐ റെയ്ഡ്

Spread the love

കൽക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ സിബിഐയുടെ വ്യാപക റൈഡ്. വിരമിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരുടെ വീട്ടിലും, സ്ഥാപനങ്ങളിലുമാണ് പരിശോധന. കൊൽക്കത്ത ഉൾപ്പെടെ 13 സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം.

രണ്ട് മുൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും റൈഡ് പുരോഗമിക്കുകയാണ്. ഇരുവരും സിബിഐ റഡാറിൽ ഉണ്ടായിരുന്നു. കൽക്കരി കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മാജി എന്ന ലാലയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തെക്കൻ കൊൽക്കത്തയിലെ ഭവാനിപൂർ, വെസ്റ്റ് ബർദ്വാൻ ജില്ലയിലെ ദുർഗാപൂർ, കുൽതി, മാൾഡ തുടങ്ങിയ സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്.

കേന്ദ്ര സായുധ പൊലീസ് സേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. കൽക്കരി കള്ളക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട് ഇസിഎൽ മുൻ ഡയറക്ടറെയും സെൻട്രൽ സിഐഎസ്എഫിലെ മുൻ ഇൻസ്പെക്ടർ ആനന്ദ് കുമാർ സിംഗിനെയും ഈ വർഷം ആദ്യം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അഴിമതിയുടെ വിഹിതം ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും ലാലയുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ അറിയിച്ചു.