National

മോദി ഇഫക്ടില്‍ വിശ്വാസമർപ്പിച്ച് ബിജെപി; മധ്യപ്രദേശില്‍ ചിത്രത്തിലില്ലാതെ ചൗഹാന്‍

Spread the love

ഭോപ്പാല്‍: മധ്യപ്രദേശിൽ അധികാരം നിലനിർത്താൻ ബിജെപി പൂർണമായും ആശ്രയിക്കുന്നത് മോദി ഇഫ്ക്ടിൽ. പ്രചാരണ മുഖത്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ഉയർത്തിക്കാട്ടാന്‍ ബിജെപി തയ്യാറാകുന്നില്ല. വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയെങ്കിലും ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ മോദി തരംഗത്തിന് മാത്രമേ സാധിക്കൂ എന്നാണ് ബിജെപി കണക്കുകൂട്ടൽ.

ഹോർഡിങ്ങുകളിലും ഫ്ലക്സുകളിലും പോസ്റ്ററുകളിലും നിറയെ മോദിയുടെ ചിത്രമാണ്. പലതിലും ജെ പി നഡ്ഡയ്ക്കും പുറകിൽ മൂന്നാമതായി മാത്രമാണ് ശിവരാജ് സിങ് ചൗഹാൻ. മറ്റു നേതാക്കളുടെ പ്രസംഗങ്ങളിൽ കേന്ദ്ര പദ്ധതികളും കേന്ദ്രബിന്ദുവായി മോദിയും തന്നെ.

ഇത് കൂടുതല്‍ പ്രകടമാക്കുന്നതാണ് പ്രകടനപത്രിക പ്രകാശന വേദിയിലെ ഗാനങ്ങള്‍. ശിവരാജ് സിംഗ് ചൗഹാന്റെ ഒരൊറ്റ ദൃശ്യംപോലും ഒറ്റ വീഡിയോകളിലുമില്ല. ജനങ്ങളുടെ പ്രതികരണത്തിലൂടെ കാരണം വ്യക്തം, വോട്ട് ബിജെപിക്കെങ്കിൽ അതിനു കാരണം മോദി മാത്രം.