Friday, May 17, 2024
Latest:
Kerala

തിരുവനന്തപുരം വേളിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം; മണ്ണിനടിയിൽ പെട്ട തൊഴിലാളിയെ പുറത്തെടുത്തു

Spread the love

തിരുവനന്തപുരം വേളിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം. വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെടുത്തു. വെസ്റ്റ് ബംഗാൾ സ്വദേശി രാജ്കുമാറിനെയാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.