National

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; സിപിഐഎം പ്രതികരണം

Spread the love

ദില്ലി: ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര കരാര്‍ പാലിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം. തീവ്ര വലതുനേതാവായ ബെന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിന്റെ കടന്നാക്രമണങ്ങളില്‍ പലസ്തീനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 കുട്ടികള്‍ ഉള്‍പ്പെടെ 248 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചു.

‘ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും അപലപിക്കുന്നു. അക്രമണങ്ങളെ യുഎന്‍ തടയിടണം. പലസ്തീനികളുടെ നിയമാനുസൃതമായ അവകാശങ്ങള്‍ യുഎന്‍ ഉറപ്പാക്കണം.’ പലസ്തീന്‍ ഭൂമികളിലെ എല്ലാ ഇസ്രയേലി അനധികൃത കുടിയേറ്റങ്ങളും അധിനിവേശവും പിന്‍വലിക്കുകയും വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.