National

ശസ്ത്രക്രിയകൾക്ക് ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ്; ശസ്ത്രക്രിയ കൂടുതൽ എളുപ്പമാക്കിയെന്ന് ചെന്നൈയിലെ ഡ‍ോക്ടർമാർ

Spread the love

ശസ്ത്രക്രിയകൾക്ക് ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് ഉപയോ​ഗിച്ച് ചെന്നൈയിലെ ഡോക്ടർമാർ. വയറിലെ അർബുദം, ഫിസ്റ്റുല, ഹെർണിയ തുടങ്ങിയ അസുഖങ്ങൾ ഭേദമാക്കുന്നതിനായി നടത്തുന്ന ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകളിലാണ് ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് ഉപയോ​ഗിച്ചത്. ചെന്നൈയിലെ ജിഇഎം ആശുപത്രിയിലാണ് ശസ്ത്രിക്രിയകൾക്കായി ആപ്പിളിന്റെ ഉപകരണം ഉപയോ​ഗിച്ചത്.

വിഷൻ പ്രോ പോലുള്ള ഹൈ-ടെക് ഉപ​കരണങ്ങളുടെ ഉപയോഗം താക്കോൽദ്വാര ശസ്ത്രക്രിയകൾ എളുപ്പമാക്കിയെന്ന് സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റും ജെം ഹോസ്പിറ്റൽസിൻ്റെ സിഒഒയുമായ ഡോ ആർ പാർത്ഥസാരഥി പറയുന്നു. രോഗികളുടെ ആന്തരികാവയവങ്ങൾ വലുതായി കാണാനും വിഷൻ പ്രോ സഹായിക്കുന്നുണ്ടന്ന് ഡോക്ടർ പറഞ്ഞു.

“മോണിറ്ററിൽ കാണുന്നത് കാലതാമസമൊന്നുമില്ലാതെ ആപ്പിൾ വിഷൻ പ്രോയിലും കാണം. ‌ലാപ്രോസ്കോപ്പിക് സർജറി കാണിക്കുന്ന മോണിറ്ററിൽ എനിക്ക് കാണാനാകുന്നതെന്തും ഈ ഉപകരണത്തിലും കാണാൻ കഴിയും. കൂടാതെ, എനിക്ക് ഒരു സിടി സ്കാൻ കാണണമെങ്കിൽ, എനിക്ക് അത് ഒരേസമയം ഉപകരണത്തിൽ തന്നെ കാണാൻ കഴിയും.” ഡോ പാർത്ഥസാരഥി പറയുന്നു.
“സാധാരണയായി, ഓപ്പറേഷൻ തിയേറ്ററിൽ ഞങ്ങൾക്ക് 55 ഇഞ്ച് 4K റെസല്യൂഷനുള്ള ഒരു സർജിക്കൽ മോണിറ്റർ ഉണ്ട്. രണ്ട് സർജന്മാരും രണ്ട് സപ്പോർട്ട് സ്റ്റാഫും ആ ഒറ്റ മോണിറ്റർ കാണണം. , അതിനർത്ഥം ഓരോരുത്തരും മോണിറ്ററിലേക്ക് തിരിഞ്ഞ് തത്സമയ വീഡിയോ കാണേണ്ടതുണ്ട്, എന്നാൽ ഈ ഹെഡ്‌സെറ്റ് ഉപയോഗിച്ച്, ശസ്ത്രക്രിയ ചെയ്യുമ്പോൾ, ഞാൻ ഒന്നിലധികം ടാബുകൾ തുറന്ന് ഒരേസമയം രോഗിയുടെ സിടി സ്കാൻ, എംആർഐ സ്കാൻ, മറ്റ് ഡാറ്റ എന്നിവ കാണും.”ഡോ പാർത്ഥസാരഥി പറഞ്ഞു.