National

കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷയില്ല; വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് കുറ്റമെന്ന് സുപ്രിംകോടതി

Spread the love

കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷയില്ലെന്ന് സുപ്രിംകോടതി. ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകിയ 1998ലെ വിധി സുപ്രിംകോടതി റദ്ദാക്കി. അഞ്ചംഗ ബെഞ്ചിന്റെ വിധി അത്യന്തം അപകടകരമെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. പരിരക്ഷ നൽകിയതിൽ നിയമനിർമാണ സഭയിലെ കൂട്ടായ പ്രവർത്തനത്തെ ബാധിക്കുമെന്ന് കോടതി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് വിധി. വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് കോടതി വിധിച്ചു. 1998ലെ പി.വി.നരസിംഹറാവു കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയാണ് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഇന്ന് റദ്ദാക്കിയത്. 1998ലെ വിധി ഭരണഘടനയുടെ 105, 194 അനുച്ഛേദത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.