Thursday, February 12, 2026
Latest:
Kerala

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

Spread the love

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പാലോട് തെന്നൂർ സൂര്യകാന്തി നാല് സെൻറ് കോളനിയിൽ രാധാകൃഷ്ണൻ (49) ആണ് പിടിയിലായത്. ഭാര്യയുമായി പ്രതി കുറച്ചുകാലമായി പിണക്കത്തിൽ ആയിരുന്നു.

ഭാര്യ വീടിന് അടുത്ത് കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു ഭർത്താവിൽ നിന്ന് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.
പരിക്കേറ്റ സ്ത്രീ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.