Friday, April 17, 2026
Latest:
Kerala

സുരേഷ് ഗോപി ഡൽഹിയിലേക്ക്; നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചു, ഉടൻ എത്താൻ നിർദേശം

Spread the love

സുരേഷ് ഗോപി ഉടൻ ഡൽഹിയിലേക്ക്. മോദി നേരിട്ട് ക്ഷണിച്ചെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി ഉടൻ എത്താൻ ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി 12.30നുള്ള വിമാനത്തിൽ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പുറപ്പെടും. അമ്മയും ഭാര്യയും യാത്രയിൽ സുരേഷ് ഗോപിക്കൊപ്പം ഉണ്ടാകും.

വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷൽസ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവർ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങിൽ പങ്കെടുക്കും.