Kerala

അമ്പലപ്പുഴ കാക്കാഴത്തെ ശ്രീനാരായണ ഗുരുമന്ദിരം പൊളിക്കില്ല; ഹൈക്കോടതി റിപ്പോർട്ട് തേടി

Spread the love

അമ്പലപ്പുഴ കാക്കാഴത്തെ ശ്രീനാരായണ ഗുരുമന്ദിരം തൽക്കാലം പൊളിച്ചു നീക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ ഹൈക്കോടതി പൊലീസിനോടും സ്ഥലം റിസീവറോഡും റിപ്പോർട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം മെയ് 20ന് കോടതി കേസ് വീണ്ടും പരിഗണിക്കും. സ്വകാര്യ ട്രസ്റ്റ് നടത്തിയ തട്ടിപ്പിന്റെ പേരിൽ ശ്രീനാരയണ ഗുരുമന്ദിരം പൊളിച്ച് നീക്കാൻ ശ്രമമെന്നായിരുന്നു ആരോപണം.

ദേശീയപാതയിൽ അമ്പലപ്പുഴ കാക്കാഴത്തുള്ള 70 വർഷം പഴക്കമുള്ള ഗുരുദേവമന്ദിരം ഇന്ന് പൊളിച്ചു നീക്കാനായിരുന്നു നീക്കം.കോടതി ഉത്തരവോടെയാണ് മന്ദിരം പൊളിച്ചുനീക്കാൻ റസീവറും പൊലീസും എത്തിയത്. എന്നാൽ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പൊളിച്ചുനീക്കാൻ എത്തിയവർക്ക് മടങ്ങേണ്ടി വന്നു. ഇതിനിടയിൽ വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. പൊലീസിനോടും സ്ഥലം റസീവറോടുമാണ് റിപ്പോർട്ട് നേടിയത്. സ്ഥലത്തർക്കുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി 22ന് വീണ്ടും പരിഗണിക്കും. നിക്ഷേപകരുടെ പണം തിരികെ നൽകാനാണ് ദേശീയപാതയ്ക്കരികിലെ കോടികൾ വിലവരുന്ന സ്ഥലം ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിൽക്കുന്നതെങ്കിലും നിക്ഷേപകരുടെ കൃത്യമായ വിവരങ്ങൾ പോലും റിസീവറുടെ പക്കൽ ഇല്ലെന്നും ആരോപണമുണ്ട്.അതേസമയം കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും വരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെയും വിശ്വാസികളുടെയും തീരുമാനം.