Kerala

തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കും

Spread the love

തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാൻ ആലോചന. രാത്രി 11 മുതൽ പുലർച്ചെ നാലുമണിവരെ കടകൾ അടച്ചിടുന്ന കാര്യമാണ് ആലോചനയിൽ.

രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നതായി നഗരസഭ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷണ അടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് കടകൾ അടച്ചിടുന്നത്. നാളെ നഗരസഭ കൗൺസിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കും.

രാത്രികാല കച്ചവടങ്ങൾ ധാരാളമായി നടക്കുന്ന പ്രദേശമാണ് തൃക്കാക്കര. ഭക്ഷ്യശാലകൾ കേന്ദ്രീകരിച്ചാണ് രാത്രികാല കച്ചവടം പൊടിപൊടിക്കുന്നത്. നഗരസഭയുടെ പുതിയ തീരുമാനത്തെ പൊതുജനങ്ങളും വ്യവസായികളും എങ്ങനെ കാണുമെന്നാണ് ഇനി അറിയേണ്ടത്.