Saturday, April 18, 2026
Latest:
Kerala

കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്

Spread the love

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസെടുത്തു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്‌നാട് റാണിപ്പേട്ട് സ്വദേശി എം സൗക്കത്തിനെ റിമാന്‍ഡ് ചെയ്തു. ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികള്‍ പ്രകോപിപ്പിച്ചത്.

സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷമായിരുന്നു ആനയെ ഇവര്‍ പ്രകോപിപ്പിച്ചത്. പിന്നാലെ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആന പാഞ്ഞടുക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മറ്റൊരു സംഘമാണ് വനംവകുപ്പിന് വിവരം കൈമാറിയത്