Uncategorized

യൂറോപ്പാ ലീഗ് സെമി ലൈനപ്പായി; ആസറ്റണ്‍ വില്ല-നോട്ടിങ്ഹാം ഫോറസ്റ്റ്, സ്‌പോര്‍ട്ടിങ് ബ്രാഗ-ഫ്രിബര്‍ഗ് പോരാട്ടങ്ങള്‍ അടുത്ത മാസം

Spread the love

 

 

യൂറോപ്പാ ലീഗ് ഫുട്‌ബോള്‍ സെമി ലൈനപ്പായി. ക്വാര്‍ട്ടറിലെ രണ്ട് പാദങ്ങളും പൂര്‍ത്തിയായപ്പോള്‍ മെയ് ഒന്നിന് രാത്രി 12.30ന് നടക്കുന്ന സെമിഫൈനല്‍ പോരാട്ടങ്ങളില്‍ ഇംഗ്ലീഷ് ടീമുകളായ ആസ്റ്റണ്‍ വില്ലയും നോട്ടിങ്ങാം ഫോറസ്റ്റും പോര്‍ച്ചുഗീസ് ക്ലബ് ആയ സ്‌പോര്‍ട്ടിങ് ബ്രാഗയും ജര്‍മ്മന്‍ ക്ലബ്ബ് ഫ്രിബര്‍ഗും തമ്മില്‍ ഏറ്റുമുട്ടും.

 

 

ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തിലും ഇറ്റാലിയന്‍ ക്ലബ്ബ് ആയ ബൊളോഗ്നയെ ആസ്റ്റണ്‍ വില്ല നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. (4-0). പോര്‍ച്ചുഗീസ് ക്ലബ് ആയ പോര്‍ട്ടോയെയാണ് നോട്ടിങ്ഹാം ഫോറസ്റ്റ് ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നത്. (1-0). ആദ്യപാദത്തില്‍ ബോളോഗ്നയെ 3-1 സ്‌കോറില്‍ തോല്‍പ്പിച്ച വില്ല രണ്ടാംപാദത്തിലും ഗോള്‍വര്‍ഷം നടത്തി. പതിനാറാം മിനിറ്റില്‍ ഒലി വാറ്റ്കിന്‍സ്, 26-ാം മിനിറ്റില്‍ എമി ബുണ്ടിയ, 39-ാം മിനിറ്റില്‍ മോര്‍ഗന്‍ റോജേഴ്സ്, 89-ാം മിനിറ്റില്‍ എസ്രി കോന്‍സ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

 

ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് പോര്‍ട്ടോയുടെ പോളണ്ട് ഡിഫന്‍ഡര്‍ ബെഡ്‌നരേക്ക് ഏഴാം മിനിറ്റില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഇതോടെ പത്തുപേരുമായാണ് പോര്‍ട്ടോക്ക് പൊരുതേണ്ടി വന്നത്. എന്നാല്‍ പന്ത്രണ്ടാം മിനിറ്റില്‍ മോര്‍ഗന്‍ വൈറ്റിന്റെ ഗോളില്‍ നോട്ടിങ്ഹാം ഫോറസ്റ്റ് ലീഡ് എടുത്തു. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദം ഗോള്‍ രഹിത സമനിലയായിരുന്നു. സ്പാനിഷ് ടീം സെല്‍റ്റ വിഗോയെ ഇരുപാദങ്ങളി ലുമായി 6-1 സ്‌കോറില്‍ തകര്‍ത്താണ് ഫ്രിബര്‍ഗ് ആദ്യമായി സെമിയിലേക്ക് മുന്നേറിയത്. സ്പാനിഷ് ടീം ആയ റയല്‍ ബെറ്റിസിനെയാണ് സ്‌പോര്‍ട്ടിങ് ബ്രാഗ മറികടന്നത്. 5-3 ആയിരുന്നു സ്‌കോര്‍.