Kerala

കുടിശ്ശിക നൽകാത്തതിനാൽ ഹൃദയ ശസ്ത്രിക്രിയക്ക് ആവശ്യമായ സ്‌റ്റെന്റ് വിതരണം പ്രതിസന്ധിയിൽ

Spread the love

കുടിശ്ശിക നൽകാത്തതിനാൽ ഹൃദയ ശസ്ത്രിക്രിയക്ക് ആവശ്യമായ സ്റ്റെന്റ് വിതരണം പ്രതിസന്ധിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ നിലച്ചു. സ്റ്റെന്റ് വിതരണം ചെയ്യുന്ന ഏജൻസികൾക്ക് കുടിശ്ശിക നൽകുന്നതിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. സ്റ്റെന്റ് വാങ്ങിയ വകയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മാത്രം നൽകേണ്ടത് 40 കോടിയിൽ അധികം രൂപയാണ്.

കുടിശ്ശിക ലഭിക്കാത്തതിനാൽ ഏജൻസികൾ സ്റ്റെന്റ് വിതരണം നിർത്തിവച്ചു. പണം നൽകാതെ ഉപകരണങ്ങൾ വിതരണം ചെയ്യില്ലെന്ന് കമ്പനികൾ വ്യക്തമാക്കി. ഇതോടെ ആൻജിയോപ്‌ളാസ്റ്റി, ആൻജിയോഗ്രാം ശസ്ത്രക്രിയകൾ മുടങ്ങി. കാത്ത് ലാബ് സൗകര്യമുള്ള സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിന്ന് 143 കോടി രൂപയാണ് കിട്ടാനുള്ളത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മാത്രം കുടിശ്ശിക 49 കോടി. ശസ്ത്രക്രിയ മുടങ്ങിയതോടെ മറ്റിടങ്ങളിൽ നിന്ന് സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് നീക്കം. മെഡിക്കൽ കോളജിലെ ഇൻഹൗസ് ഡ്രഗ് ബാങ്കിൽ നിന്ന് ഒരു മാസത്തേയ്ക്ക് ഏട്ടു ശതമാനം വിലക്കുറവിൽ സ്റ്റെന്റ് നൽകി തുടങ്ങി.