National

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു

Spread the love

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. റൗസ് അവന്യു കോടതിയാണ് ഈ മാസം 15 വരെ അരവിന്ദ് കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അരവിന്ദ് കെജ്‌രിവാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിൽ പറഞ്ഞു. പാസ്‌വേർഡ് നൽകാൻ ആവശ്യപ്പെട്ടിട്ടും നൽകാൻ തയാറായില്ലെന്നും ചോദ്യങ്ങൾക്ക് പരസ്പര ബന്ധമില്ലാത്ത ഉത്തരങ്ങൾ നൽകുന്നുവെന്നും ഇഡി കോടതിയിൽ പറഞ്ഞു.

14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് അരവിന്ദ് കെജ്‌രിവാളിനെ വിട്ടിരിക്കുന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭ്യർത്ഥനകൾ മുന്നോട്ടുവെച്ചു. മഹാഭാരതവും രാമയണവും ഉൾപ്പെടെയുള്ള പുസ്തകങ്ങളും ജപമാലയും മരുന്നുകളും എത്തിക്കാൻ അനുവാദം നൽകണമെന്ന് അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു.

മദ്യനയ രൂപീകരണ സമയത്ത് ഉപയോഗിച്ചിരുന്ന ഫോൺ തന്റെ പക്കൽ ഇല്ല എന്നാണ് കെജ്രിവാൾ ഇഡിക്ക് നൽകിയ മറുപടി. കസ്റ്റഡിയിൽ കഴിഞ്ഞ കേജരിവാളിനെ ദിവസവും അഞ്ചുമണിക്കൂറിൽ ഏറെയാണ് ഇഡി ചോദ്യം ചെയ്തത്.കെജ്‌രിവാളിന്റെ ഫോണിലുള്ള പാർട്ടിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദ്ധതികൾ ബിജെപിക്ക് ചോർത്തി നൽകാനാണ് ഇഡി ശ്രമിക്കുന്നത് എന്നാണ് ആംആദ്മിയുടെ ആരോപണം.