National

‘രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ?’; അയോധ്യക്ഷണം നിരസിച്ചതിനെതിരെ വിഎച്ച്പി

Spread the love

അയോധ്യക്ഷണം നിരസിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വിഎച്ച്പി.ഭഗവാൻ. രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ എന്ന് വിഎച്ച്പി ചോദിച്ചു. മതപരമായ പരിപാടിയെ ചിലർ രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട് പ്രതികരിച്ചു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് ക്ഷേത്ര നിർമ്മാണ കമ്മിറ്റി ക്ഷണം നൽകിയിരുന്നു. ചടങ്ങിലേക്ക് ക്ഷണം ലഭിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അത് നിരസിച്ചു. ഇതിനെതിരെയാണ് രൂക്ഷ വിമർശന ഉന്നയിച്ച വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയത്. സീതാറാം യെച്ചൂരി ഭഗവാൻ രാമനെയും സ്വന്തം പേരിനെയും വെറുക്കുന്നുണ്ടോയെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ എക്സിലെ കുറിപ്പിലൂടെ ചോദിച്ചു.തങ്ങൾ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നുവെന്നും മതപരമായ പരിപാടിയെ ചില രാഷ്ട്രീയവൽക്കരിക്കുന്നുവെന്നും സിപിഐഎം പി ബി അംഗം ബ്യന്ദ കാരാട്ട് മറുപടി നൽകി .

ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി,സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കാണ് ക്ഷണം നൽകിയിരുന്നത്.