National

ഖനന അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Spread the love

ഖനന അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് ഹേമന്ത് സോറനെ ഇഡി അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തത്. ഇഡി അറസ്റ്റ് ചെയ്യുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനം സോറൻ രാജി വെച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനുശേഷമേ തന്നെ അറസ്റ്റ് ചെയ്യാവൂ എന്ന സോറന്റെ ആവശ്യം ഇ ഡി അംഗീകരിക്കുകയായിരുന്നു. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ നേരത്തെ നൽകിയ 7 സമൻസുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറെൻ ഒഴിഞ്ഞ് മാറിയിരുന്നു. ഇ.ഡിയുടെ നടപടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. കേസിൽ സോറന്റെ അടുത്ത അനുയായികളുടെ വസതികളിൽ നടത്തിയ റെയ്ഡിൽ ഏതാണ്ട് 50 കോടിയിലധികം സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു.

സോറന്റെ വസിതിയിൽ മണിക്കൂറുകൾ നടത്തിയ തെരച്ചിലിനൊടുവിൽ ഇ ഡി സംഘം 36 ലക്ഷം രൂപയും ചില നിർണായക രേഖകളും കണ്ടെടുത്തിരുന്നു. ഹേമന്ത് സോറൻ രാജിവെച്ചതോടെ ഝാർഖണ്ഡ് മുക്തി മോർച്ച എംഎൽഎമാർ നിലവിൽ ഗതാഗതി മന്ത്രിയായ ചംപൈ സോറനെ ഝാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.