Kerala

വർഷങ്ങൾക്ക് ശേഷം വനം വകുപ്പിൻ്റെ റെക്കോർഡ് പാമ്പ് പിടുത്തം; കോട്ടയത്ത് പിടികൂടിയത് 47 മൂർഖൻ കുഞ്ഞുങ്ങളെ

Spread the love

കോട്ടയം തിരുവാതുക്കലിൽ വീട്ടുമുറ്റത്ത് നിന്ന് 47 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി. വനം വകുപ്പിൻ്റെ സ്നേക്ക് റസ്ക്യൂ ടീമാണ് ഒരു വലിയ മൂർഖനെയും കുഞ്ഞുങ്ങളെയും പിടിച്ചത്. തിരുവാതുക്കൽ തന്നെ സ്‌കൂട്ടറിൽ കയറിയ മൂർഖനെയും വനംവകുപ്പ് പിടിച്ചു . ഏതാനം വർഷങ്ങൾക്കിടയിൽ നടക്കുന്ന വനം വകുപ്പിൻ്റെ റെക്കോർഡ് പാമ്പ് പിടുത്തമാണ് ഇത്.

കോട്ടയം വേളൂർ സ്വദേശി രാധാകൃഷൻ നായരുടെ വീട്ടുമുറ്റത്ത് ഇന്ന് രാവിലെയാണ് പാമ്പിൻ്റെ മുട്ടകൾ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവർ വനം വകുപ്പിൻ്റെ സ്നേക്ക് റസ്ക്യൂ ടീമിനെ വിവരം അറിയിച്ചു. സ്നേക്ക് റസ്ക്യൂ ടീം എത്തി പരിശോധിച്ചപ്പോഴാണ് മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. 47 കുഞ്ഞുങ്ങളെയും ഒരു വലിയ മൂർഖനെയും പിടികൂടി. സ്നേക്ക് റസ്ക്യൂ അംഗങ്ങളായ അഭിലാഷ് പ്രശോഭ് എന്ന

വഴിയരിക്കിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനുള്ളിലേക്കാണ് മൂർഖൻ കുഞ്ഞ് കയറിയത്. തുടർന്ന് സ്നേക്ക് റസ്ക്യൂ ടീം എത്തി ഈ പാമ്പിനെയും പിടി കൂടി. പാസുകളെയല്ലൊം വനം വകുപ്പ് സുരക്ഷിത സ്ഥലകളിലേക്ക് മാറ്റി. 2021 ൽ ആലപ്പുഴയിൽ 45 മൂർഖൻ മുട്ടകൾ കണ്ടെടുത്തിരുന്നു. അതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ പാമ്പ് പിടുത്തമാണ് ഇത് .