Wednesday, May 15, 2024
Latest:
Kerala

മണ്ണൂർ വടക്കുമ്പാട് ശ്രീ അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും ഭൂമി സമർപ്പണവും നടത്തി

Spread the love

മണ്ണൂർ:മണ്ണൂർ വടക്കുമ്പാട് ശ്രീ അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും ഭൂമി സമർപ്പണവും നടത്തി.
ഉത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം സദ്ബോധാ നന്ദാശ്രമം മഠാധിപതി ശ്രീ ശങ്കര വിശ്വനാഥാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്തു.

ആഘോഷ കമ്മിറ്റി ചെയർമാൻ നന്ദൻ കാക്കാത്തിരുത്തി അധ്യക്ഷത വഹിച്ചു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാലക്കോൾ ഇല്ലം നാരായണൻ നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി. സി എം കരുണാകരൻ മാസ്റ്റർ, അമ്പാളി ദിനേശൻ, ഊരാളത്ത് സുബ്രഹ്മണ്യൻ, തായാട്ട് മോഹനൻ ഓലശ്ശേരി ശശിധരൻ എന്നിവർ സംസാരിച്ചു. ഇൻഡോ അറബ് എക്സലൻസ് അവാർഡ് നേടിയ ഡോക്ടർ കെ വേലായുധൻ, കെ. സത്യനാരായണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു .

ശാസ്ത്രീയ നൃത്തങ്ങൾ, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, സോപാനസംഗീതം, നാരായണീയ പാരായണം, ലളിതാസഹസ്രനാമ പാരായണം , പ്രത്യക്ഷ ഗണപതിഹോമവും, ഗജവീരന്റെ അകമ്പടിയോടുകൂടി എഴുന്നള്ളത്തും നടന്നു.

ആഘോഷ കമ്മിറ്റി കൺവീനർ എ പി കൃഷ്ണൻ സ്വാഗതവും, ക്ഷേത്രം സെക്രട്ടറി ഹൃദേഷ് കുമാർ നന്ദിയും പറഞ്ഞു.