Wayanad

വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; സ്‌പെഷ്യൽ CCF ഓഫീസർക്ക് ചുമതല; വന്യജീവി ആക്രമണം തടയാൻ നടപടി

Spread the love

വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി. വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കും. താത്കാലികമായി കളക്ടറേറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന സെന്റർ രണ്ടു മാസത്തിനകം സർവ സജ്ജമായ ഓഫീസിലേക്ക് മാറും. വയനാട് സ്‌പെഷ്യൽ സിസിഎഫ് ഓഫീസർ കെ വിജയാനന്ദിനാണ് ചുമതല.

ഇതിനിടെ വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ ഉൾവനത്തിലേക്കു തുരത്തുമെന്നു കർണാടക അറിയിച്ചു. ബേലൂർ മഖ്‌ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് ഉറപ്പ്. ബേലൂർ മഖ്‌ന നിലവിൽ കർണാടക വനത്തിനുള്ളിലാണ്.

ആനയെ നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടിണ്ട്. രാത്രികാല പട്രോളിങ് തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരും സംയുക്തമായി യോഗം ചേർന്നിരുന്നു.