വയനാട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍
വയനാട് എടവക പായോട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്. ആന നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വനമില്ലാത്ത പഞ്ചായത്തിലാണ് ആനയെത്തിയത്. ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്.
കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട ആനയാണെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാട്ടാനെയ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ജനവാസമേഖലയിലെത്തിയ ആന മാനന്തവാടിയിലേക്ക് നീങ്ങുകയാണ്. കോടതി പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് വിവരം.
തലപ്പുഴ ഭാഗത്ത് നിന്നാണ് ആന എടവക പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്ക് എത്തിയന്നാണ് നിഗമനം. കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്തേക്കാണ് നീങ്ങുന്നത്. വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.