Wayanad

വയനാട്ടിലെ കാട്ടാന ആക്രമണം; ‘ശാശ്വത പരിഹാരം വൈകുന്നത് സര്‍ക്കാരിന്റെ നിസംഗത’; സീറോ മലബാര്‍ സഭ

Spread the love

വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ. ശാശ്വത പരിഹാരം വൈകുന്നത് സര്‍ക്കാരിന്റെ നിസംഗത എന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. വന്യജീവി ആക്രമണങ്ങളില്‍ മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സഭ.

അതേസമയം മാനന്തവാടി പടമലയില്‍ ഇറങ്ങിയ കാട്ടാന മഖ്നയെ ഇന്ന് മയക്കുവെടി വെച്ച് പിടികൂടും. മയക്കുവെടി വെച്ചാല്‍ ആനയെ മുത്തങ്ങയിലേക്ക് മറ്റും. ആനയെ ആര്‍ ആര്‍ ടി അകലമിട്ടു നിരീക്ഷിക്കുകയാണ്. കുന്നില്‍ മുകളില്‍ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാന്‍ ആകും ദൗത്യ സംഘം ശ്രമിക്കുക.

രണ്ടു കുങ്കികള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും. കൂടുതല്‍ വെറ്റിനറി ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്. വിശദമായ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയാകും വനംവകുപ്പ് തുടര്‍ നടപടി സ്വീകരിക്കുക. നോര്‍ത്തണ്‍ സി സി എഫ് മാനന്തവാടിയില്‍ ക്യാമ്പ് ചെയ്താണ് എല്ലാം ഏകോപിപ്പിക്കുന്നത്.