National

മേഘാലയയിൽ തീപിടിത്തം: ഷില്ലോങ് ബാർ അസോസിയേഷൻ കെട്ടിടം കത്തിനശിച്ചു

Spread the love

മേഘാലയയിൽ വൻ തീപിടിത്തം. ഷില്ലോങ് ബാർ അസോസിയേഷൻ കെട്ടിടത്തിൽ ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. നിരവധി അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തെ നിർഭാഗ്യകരമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

തീപിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കെട്ടിടത്തിനുള്ളിലെ ഫർണിച്ചറുകളും രേഖകളും കത്തിനശിച്ചു.