Sports

സിസിഎല്‍ 2024: രണ്ടാം മത്സരത്തിലും തോല്‍വി അറിഞ്ഞ് കേരള സ്‌ട്രൈക്കേഴ്‌സ്

Spread the love

ഷാര്‍ജ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം ദിനത്തിലെ രണ്ടാം മത്സരത്തിൽ കേരള സ്‌ട്രൈക്കേഴ്‌സിന് വീണ്ടും തോല്‍വി. ടൂർണമെന്‍റില്‍ തങ്ങളുടെ ഭാവി തന്ന നിർണ്ണയിക്കുന്ന മത്സരത്തില്‍ സ്‌ട്രൈക്കേഴ്‌സ് ബംഗാൾ ടൈഗേഴ്സിനോട് 33 റണ്‍സിനാണ് തോറ്റത്. ഷാര്‍ജ സ്റ്റേഡിയത്തിലായിരുന്നു മത്സരം

കേരള സ്‌ട്രൈക്കേഴ്‌സിന് വേണ്ടി ക്യാപ്റ്റൻ ഇന്ദ്രജിത്ത് ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് വരുമ്പോൾ മഞ്ഞുവീഴ്ചയുടെ ഘടകത്തെ മുതലാക്കാമെന്ന പ്രതീക്ഷയിലാണ് കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ ഇത്തരം ഒരു തീരുമാനം എടുത്തത്

മുംബൈ ഹീറോസിനെതിരായ മത്സരത്തിൽ സ്‌ട്രൈക്കേഴ്‌സിന് ഉണ്ടായിരുന്ന ഒരു പ്രശ്‌നം എക്‌സ്‌ട്രാകൾ വിട്ടുകൊടുത്തു എന്നതായിരുന്നു കേരളത്തിന്‍റെ തന്ത്രം. എന്നാല്‍ അത് വിജയിച്ചില്ല എന്ന രീതിയില്‍ മികച്ച സ്കോറിലേക്ക് ആദ്യ ഇന്നിംഗ്സില്‍ ബംഗാള്‍ കയറി. 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 10 ഓവറില്‍ 128 റണ്‍സ് ബംഗാള്‍ ടൈഗേര്‍സ് നേടി. ജിമ്മി ബംഗാളിനായി 25 പന്തില്‍ 62 റണ്‍സ് അടിച്ചുകൂട്ടി.
തുടര്‍ന്ന് ആദ്യ ഇന്നിംഗ്സിന് ഇറങ്ങിയ കേരളം പരമാവധി ബംഗാളിനൊപ്പം എത്തുവാന്‍ ശ്രമിച്ചു. 10 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് കേരളം നേടി. രാജീവ് പിള്ള കേരളത്തിനായി 27 പന്തില്‍ 46 റണ്‍സ് നേടി. ഇതോടെ കേരളം ആദ്യ ഇന്നിംഗ്സില്‍ 25 റണ്‍സ് ലീഡ് വഴങ്ങി.

രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ബംഗാള്‍ പത്ത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് നേടിയത്. രാഹുല്‍ ബംഗാളിനായി 19 പന്തില്‍ 30 നേടി. ജീന്‍ പോള്‍ ലാല്‍ കേരളത്തിനായി 9 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് 116 റണ്‍സ് വിജയലക്ഷ്യം വേണമായിരുന്നു. എന്നാല്‍ കേരളം 10 ഓവറില്‍ 83-8 എന്ന നിലയില്‍ ബാറ്റിംഗ് അവസാനിപ്പിച്ചു. ഇതോടെ കേരളം 33 റണ്‍സിന് ടൂര്‍ണമെന്‍റില്‍ രണ്ടാമത്തെ തോല്‍വി ഏറ്റുവാങ്ങി.