Sports

ബം​ഗ്ലാദേശിനെ 149 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക; തകർപ്പൻ ബാറ്റിം​ഗ് പുറത്തെടുത്ത് ക്വിന്റൺ ഡി കോക്ക്

Spread the love

ക്രിക്കറ്റ് ലോകകപ്പിൽ ബം​ഗ്ലാദേശിനെ 149 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക. 383 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 46.4 ഓവറിൽ 233 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സെഞ്ച്വറി നേടിയ മഹ്മൂദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയ്ക്കായി തകർപ്പൻ ബാറ്റിം​ഗ് പുറത്തെടുത്തത്. ​

140 പന്തിൽ 174 റൺസെടുത്ത ക്വിന്റൺ ഡി കോക്ക് തന്നെയാണ് കളിയിലെ താരവും.15 ഫോറും ഏഴ് സിക്സറും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്സ്. രണ്ടിന് 36 എന്ന നിലയിൽ തകർന്നപ്പോഴായിരുന്നു എയ്ഡൻ മാർക്രമിനെ കൂട്ടുപിടിച്ച് ഡി കോക്കിന്റെ രക്ഷാപ്രവർത്തനം. മാർക്രം 60 റൺസ് നേടി. തുടർന്നെത്തിയ ഹെൻറിച്ച് ക്ലാസൻ 49 പന്തുകളിൽ നിന്ന് 90 റൺസടിച്ച് സ്‌കോറിങ്ങിന് വേഗത കൂട്ടി. എട്ട് സിക്സറും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ക്ലാസന്റെ വെഇന്നിങ്സ്.

അവസാന ഓവറിലെ രണ്ടാം പന്തിലായിരുന്നു വെടിക്കെട്ടിനൊടുവിൽ ക്ലാസൻ ഔട്ടായത്. കളിയുടെ അവസാന ഓവറിൽ ബംഗ്ലാദേശ് ബൗളർമാരെ മില്ലർ പഞ്ഞിക്കിട്ടു. 15 പന്തിൽ നിന്ന് 34 റൺസായിരുന്നു മില്ലറിന്റെ സമ്പാദ്യം. നാല് സിക്സറുകളും ഒരു ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിം​ഗ്സ്. റീസ ഹെൻറിക്സ്(12) റസി വാൻ ദർ ഡസൻ(1) എന്നിവർ വേഗത്തിൽ മടങ്ങിയപ്പോൾ മാർക്കോ ജാൻസൺ ഒരു റൺസ് നേടി പുറത്താകാതെ നിന്നു.

എല്ലാ ബംഗ്ലാദേശി ബൗളർമാരെയും നന്നായി ശിക്ഷിച്ചു ദക്ഷിണാഫ്രിക്ക. ഷെരീഫുൽ ഇസ്ലാമും മുസ്തഫിസുർ റഹ്മാനും 76 റൺസ് വീതമാണ് വഴങ്ങിയത്. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തി.