National

ഡല്‍ഹി ചലോ സമരം; കര്‍ഷകരും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച മാറ്റി

Spread the love

കര്‍ഷകസമരം പരിഹരിക്കാനായി ഇന്ന് നടത്താനിരുന്ന ഓണ്‍ലൈന്‍ ചര്‍ച്ചയാണ് മാറ്റിയത്. ചര്‍ച്ച നാളെ വൈകിട്ട് ചണ്ഡീഗഡില്‍ നടക്കും. കര്‍ഷക നേതാക്കളും കേന്ദ്രമന്ത്രിയുമായാണ് വ്യാഴാഴ്ച ചര്‍ച്ച നടക്കുക. കൃത്യമായ സമയം ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച നടത്തുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് മാര്‍ച്ച് നടത്തുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമം, വായ്പ എഴുതിത്തള്ളല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഈ ‘ഡല്‍ഹി ചലോ’ പ്രക്ഷോഭം.

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കടുത്ത പ്രതിഷേധമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. കര്‍ഷകര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. ഡ്രോണുകള്‍ വഴി കണ്ണീര്‍ വാതകം പ്രയോഗിച്ച പൊലീസിനെ പട്ടം പറത്തിയാണ് കര്‍ഷകര്‍ പ്രതിരോധിച്ചത്.