National

ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധം; സര്‍ക്കാര്‍ ഉത്തരവിറക്കി

Spread the love

ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയ ദാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തര്‍പ്രദേശ് മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡാണ് ഉത്തരവിറക്കിയത്. എല്ലാ എയ്ഡഡ്, നോണ്‍ എയ്ഡഡ് മദ്രസകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്ലാസുകള്‍ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു.

റമദാന്‍ അവധി കഴിഞ്ഞ് മദ്രസകള്‍ വീണ്ടും തുറക്കുമ്പോള്‍ മുതല്‍ ഉത്തരവ് പാലിക്കണമെന്നാണ് നിര്‍ദേശം. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തും. ഇന്ന് മുതലാണ് റംസാന്‍ അവധിക്കുശേഷം മദ്രസകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. അതിനാല്‍ ഇന്ന് മുതല്‍ തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വരും.

മെയ് 9 നാണ് മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡ് ഉത്തരവിറക്കിയത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിനാണ് ഇത്തരമൊരു നീക്കമെന്നാണ് അധികൃതരുടെ വിശദീകരണം.